രഹാനെയുടെ പരിശീലന ചിത്രം; ട്രോള്‍ മഴയുമായി ആരാധകര്‍

പിഎല്ലിന് മുന്നോടിയായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകളെല്ലാം. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ലോകകപ്പ് ടീമിലെത്താന്‍ സാധ്യത നിലനില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് താരം അജിങ്ക്യ രഹാനെയും വമ്പന്‍ പരിശീലനത്തിലാണ്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പകര്‍ത്തിയ തന്റെ ചിത്രം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അജിങ്ക്യ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം പരിശീലനം നടത്തുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് താന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് നിങ്ങള്‍ക്ക് പറയാമോ എന്ന് രഹാനെ ആരാധകരോട് ചോദിച്ചു. എന്നാല്‍ അടിപൊളി ട്രോളുകളാണ് ഇതിന് മറുപടിയായി ആരാധകര്‍ നല്‍കിയത്.

താങ്കള്‍ ഇന്ത്യന്‍ ടീമിലെത്താന്‍ ശ്രമിക്കുകയാണെന്നും, ഡാന്‍സ് സ്റ്റെപ്പുകള്‍ക്ക് ശ്രമിക്കുകയാണെന്നും, ഹിപ്പ് ഹോപ്പ്ഡാന്‍സ് ചെയ്യുകയാണെന്നുമൊക്കെയാണ് കമന്റുകള്‍ വന്നത്. എന്തായാലും രഹാനെയുടെ പോസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍ വൈറലായി, എന്നാല്‍ അതിനേക്കാള്‍ ഹിറ്റായത് ആരാധകരുടെ മറുപടികളാണ്. രഹാനെയുടെ പോസ്റ്റിന് ആരാധകരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ…

Top