റഹ്മാൻ നായകനാകുന്ന തമിഴ് ചിത്രം സെവൻസിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം കാണാം

ഹ്മാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം സെവൻസിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘എൻ ആസൈ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുനന്ത് മധു ശ്രീ ആണ്. നിരഞ്ജന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ചേതൻ ആണ്.

നിസാർ ഷാഫി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെജീന, നന്ദിത,ഹാവിഷ്,അനീഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് രമേശ് വർമ്മയാണ്.

Top