തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ രഘുറാം രാജനും എസ്തര്‍ ഡെഫ്‌ലോയും

ചെന്നൈ: സാമ്പത്തിക രംഗത്ത് പ്രധാന നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാമ്പത്തിക ഉപദേശക സമിതിയില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍, നൊബേല്‍ സമ്മാന ജേതാവ് എസ്തര്‍ ഡെഫ്‌ലോ എന്നിവരെ ഉള്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്.

ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെയാണ് സാമ്പത്തിക രംഗത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്. സാമ്പത്തിക ഉപദേശക സമിതിയില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍, നോബല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞന എസ്തര്‍ ഡെഫ്‌ലോ, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, സാമ്പത്തിക വിദഗ്ധനും സാമൂഹിക ശാസ്ത്രജ്ഞനുമായ ജീന്‍ ഡ്രീസ്, കേന്ദ്ര ധനകാര്യമന്ത്രാലയ സെക്രട്ടറിയായിരുന്ന എസ്. നാരായണ്‍ തുടങ്ങിയവരാണ് ഉള്ളത്.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിമര്‍ശകന്‍ രഘുറാം രാജനെ സമിതിയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയ നീക്കം. നേരത്തെ തമിഴ്‌നാട് പൊലീസിന്റെ വിജിലന്‍സ്, അഴിമതി വിരുദ്ധ വിഭാഗം തലവനായി ഐപിഎസ് ഉദ്യോഗസ്ഥന്‍ പി. കന്തസ്വാമിയെ ഡിഎംകെ സര്‍ക്കാര്‍ നിയമിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.

Top