രഘുറാം രാജന്റെ പേരിലുള്ള പ്രചരണം കള്ളം; പ്രതികരിച്ച് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ ആധ്യക്ഷതയില്‍ രാജ്യാന്തര നാണയ നിധിയുടെ വെബിനാല്‍ നടന്നെന്ന വാര്‍ത്ത വ്യാജമെന്ന് വിശദീകരണം. രഘുറാംരാജന്‍ തന്നെയാണ് ഇക്കാര്യം വിശദീകരിച്ചത്. സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് ഇതിന്റെ വിവരം പ്രചരിച്ചത്.

റിലയന്‍സ് സിഇഒ ദര്‍ശന്‍ മേത്തയുടെയും പേരില്‍ വെബിനാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത്തരം ഒരു സെമിനാറിലും താന്‍ പങ്കെടുത്തില്ലെന്നാണ് രഘുറാം രാജന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങളെക്കുറിച്ചും വാര്‍ത്തകളെക്കുറിച്ചും ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.

Top