മലപ്പുറം: പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്ക്. മഞ്ചേരി പുല്ലാനൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംങിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. അഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
മര്‍ദ്ദനത്തില്‍ മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈയും കാലും ഒടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ദേഹമാസകലം പരിക്കേറ്റ പാടുകളുമുണ്ട്. മൂന്ന് വിദ്യാര്‍ത്ഥികളുടെ പരിക്ക് സാരമാണ്. ഇതില്‍ രണ്ട് പേരുടെ കൈകള്‍ ഒടിഞ്ഞ നിലയിലാണ്. 15 പേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
സാരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊലീസില്‍ പരാതി നല്കി. എന്നാല്‍ സ്കൂള്‍ അധികൃതരുടെ വിശദീകരണം കൂടി അറിഞ്ഞ ശേഷം, തുടര്‍നടപടികളിലേക്ക് കടക്കാമെന്ന നിലപാടിലാണ് പൊലീസ്.