റാഗിംഗ് ; 54 സീനിയർ മെഡിക്കൽ വിദ്യാർത്ഥിനികൾക്ക് പിഴ ചുമത്തി അധികൃതർ

ദർഭംഗ : ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗിന് വിധേയമാക്കിയ സീനിയർ മെഡിക്കൽ വിദ്യാർത്ഥിനികൾക്ക് പിഴ.

ദർഭംഗ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 54 മെഡിക്കൽ വിദ്യാർത്ഥിനികൾക്കാണ് 25,000 രൂപ വീതം പിഴ ചുമത്തിയത്.

54 വിദ്യാർത്ഥിനികളിൽ നിന്ന് മൊത്തത്തിൽ 13.50 ലക്ഷം രൂപയാണ് അടയ്ക്കാൻ പറഞ്ഞിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്ന് പരാതി സംബന്ധിച്ച ഇ-മെയിൽ ലഭിച്ചുവെന്നും അതിനാലാണ് ഉടൻ നടപടി സ്വീകരിക്കുന്നതെന്നും ഡിഎംഎച്ച്സി പ്രിൻസിപ്പൽ ഡോ. രബീന്ദ്ര കുമാർ സിൻഹ പറഞ്ഞു.

ഡിഎംഎച്ച്സിയുടെ റാഗിംഗ് വിരുദ്ധ സമിതി പ്രതികളുടെയോ, ഇരകളുടെയോ പേരുകൾ വെളിപ്പെടുത്താറില്ല. അത്തരത്തിൽ പേരുകൾ വെളിപ്പെടുത്തുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു.

സീനിയർ വിദ്യാർത്ഥിനികളുടെ റാഗിംഗിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറയാൻ ജൂനിയർ വിദ്യാർത്ഥിനികൾ തയ്യാറാവില്ലയെന്നും, ഇതിൽ പ്രതികളായിട്ടുള്ള എല്ലാവർക്കും നേരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

Top