രഗാല വെങ്കട്ട രാഹുലിന് 30 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി

Chandrababu Naidu

തെലുങ്കാന: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ രഗാല വെങ്കട്ട രാഹുലിന് 30 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. നേരത്തെ രാഹുലിന് സര്‍ക്കാര്‍ സഹായമായി 15 ലക്ഷം രൂപയും രണ്ട് ഏക്കര്‍ ഭൂമിയും നല്‍കിയിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ സ്വര്‍ണ മെഡല്‍ നേട്ടത്തിന് 30 ലക്ഷം രൂപ നല്‍കുന്നത്. ഭാരോദ്വഹനത്തിലാണ് രാഹുല്‍ സ്വര്‍ണ മെഡല്‍ നേടിയത്.

Top