ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ റിച്ചാര്‍ഡ് ഗാസ്‌കെറ്റിനെ റാഫേല്‍ നദാല്‍ കീഴടക്കി

nadal

പാരീസ്: ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌കെറ്റിനെ കീഴടക്കി റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ 6-3, 6-2, 6-2 എന്ന സ്‌കോറിനാണ് നദാലിന്റെ വിജയം. ഒരു മണിക്കൂര്‍ 58 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ ജയം. ഞായറാഴ്ച തന്റെ 32ാം ജന്മദിനം ആഘോഷിക്കുന്ന നദാല്‍ അടുത്ത റൗണ്ടില്‍ ജര്‍മ്മനിയുടെ മാക്‌സിമിലിയന്‍ മാര്‍ട്ടെറെയാണ് നേരിടുന്നത്.

Top