റാഫേല്‍ കേസ് : ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കരാറിനെ സംബന്ധിക്കുന്ന രേഖകള്‍ കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കിയട്ടുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റീസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിശോധിക്കുന്നത്.

യുപിഎ, എന്‍ഡിഎ സര്‍ക്കാരുകരുകളുടെ കാലത്ത് കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ റാഫേല്‍ കരാറില്‍ എങ്ങനെ റിലയന്‍സ് പങ്കാളിയായെന്ന കാര്യത്തിലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകരായ വിനീത് ദന്ദ, എം.എല്‍. ശര്‍മ, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെഹസീന്‍ പൂനെവാലെ എന്നിവരാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്.റാഫേല്‍ ഇടപാടില്‍ സ്വതന്ത്രാന്വേഷണം വേണമെന്നും കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം.

Top