റഫാല്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍: കോടതി വിധി കേന്ദ്രസര്‍ക്കാരിന് നിര്‍ണായകം

rafel

ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടിനെ കുറിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് ബെഞ്ച് പരിശോധിക്കും. കേസിലെ തുടര്‍നടപടികള്‍ സര്‍ക്കാരിന് നിര്‍ണായകമായിരിക്കും. പ്രതിരോധ മന്ത്രാലയ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതിനിടെ റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാറിനെതിരെ ആരോപണവുമായി എച്ച്എഎല്‍ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. റഫാല്‍ കരാര്‍ ഇന്ത്യയുടെ എയറോസ്പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയന്‍സിന് നല്‍കി എന്നതാണ് ആരോപണം. ബംഗളൂരുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ജീവനക്കാര്‍ രംഗത്തെത്തിയത്. സുപ്രീം കോടതി വിധി മോദി സര്‍ക്കാരിന് നിര്‍ണായകമായിരിക്കും.

Top