റഫീഖ് വധക്കേസ്; സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

തൃശൂർ : തൃശൂർ പഴയന്നൂർ കൊലപാതകത്തിൽ കൊല്ലപ്പെട്ട റഫീഖിന്റെ സുഹൃത്ത് ഫാസിലിനെ കേന്ദ്രികരിച്ചാണിപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കാലിന് വെട്ടേറ്റ ഫാസിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

തൃശ്ശൂരിലെ തിരുവില്വാമല, അന്തിക്കാട് കൊലപാതകങ്ങളിൽ പ്രതികൾക്കായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട റഫീക്കും സുഹൃത്ത് ഫാസിലും തമ്മിൽ സംഘർഷം ഉണ്ടായതായി , പാലക്കാട് സ്വദേശി ഷെബീർ അലിയെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. ഫാസിലിന്റെ കാമുകിയെ റഫീഖ് വിളിച്ചതുമായി ബന്ധപ്പെട്ടു തുടങ്ങിയ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഫാസിലിനെ ആശുപത്രിയിൽ വച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്തു. നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം.

Top