റഫാല്‍ യുദ്ധവിമാനം സെപ്റ്റംബറില്‍ തന്നെ എത്തും; ഉറപ്പ് നല്‍കി ദസോ ഏവിയേഷന്‍

കൊല്‍ക്കത്ത: സെപ്റ്റംബറില്‍ തന്നെ ആദ്യ റഫാല്‍ യുദ്ധവിമാനം ഇന്ത്യയില്‍ പറന്നിറങ്ങുമെന്ന് പ്രതിരോധ നിര്‍മാണ മന്ത്രാലയ സെക്രട്ടറി അജയ്കുമാര്‍. ഫ്രഞ്ച് യുദ്ധവിമാനക്കമ്പനിയായ ദസോ ഏവിയേഷനാണ് യുദ്ധവിമാനം നിര്‍മിക്കുന്നത്.

ഫ്രഞ്ച് അംബാസഡര്‍ അലക്‌സാന്ദ്രേ സെഗ്ലര്‍ കൃത്യസമയത്തുതന്നെ യുദ്ധവിമാനം കൈമാറുമെന്ന് ഉറപ്പുനല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനകം 36 പോര്‍വിമാനങ്ങള്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചതായി അജയ് കുമാര്‍ അറിയിച്ചു.

Top