ഭൂകമ്പം വരുമെന്ന് പറഞ്ഞിട്ട് സഭയില്‍ കടലാസ് വിമാനം പറത്തി; രാഹുലിനെ പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പ്രസംഗത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭൂകമ്പം വരുമെന്നു പറഞ്ഞിട്ട് സഭയില്‍ കടലാസ് വിമാനം പറത്തുന്നതു മാത്രമാണു കണ്ടതെന്നും തെരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ലമെന്റിലെ അവസാന പ്രസംഗത്തില്‍ മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ അഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്താന്‍ കഴിഞ്ഞെന്നും ലോകരാജ്യങ്ങളില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റമാണ് ഉള്ളതെന്നും മോദി അവകാശപ്പെട്ടു. ആധാര്‍ പദ്ധതി നടപ്പാക്കിയത് തന്നെ ലോകത്തെ അതിശയിപ്പിച്ചിരുന്നു. കള്ളപ്പണവും അഴിമതിയും തടയാന്‍ കര്‍ശന നിയമങ്ങള്‍ നടപ്പാക്കി. മൂന്നു ദശാബ്ദത്തിനു ശേഷം ആദ്യമായാണു ഭൂരിപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതെന്നും മോദി വ്യക്തമാക്കി.

Top