റഫാല്‍ ഇടപാട്; സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

Shatrughan Sinha

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി റഫാല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. സര്‍ക്കാറിന് വിമാനങ്ങളുടെ വില അടക്കം പല കാര്യങ്ങളിലും ഉത്തരം പറയാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരിനു ജനങ്ങളുടെ കണ്ണില്‍ നോക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫാല്‍ ഇടപാട് എന്ന് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും നേരത്തെ് ആരോപിച്ചിരുന്നു. യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും പറയുന്നതാണു തനിക്കു വിശ്വാസമെന്നും അല്ലാതെ ബിജെപി വക്താക്കള്‍ പറയുന്നല്ലാന്നും സിന്‍ഹ വ്യക്തമാക്കി.

നരേന്ദ്ര മോദി സര്‍ക്കാരിനു ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞില്ലെന്നും നല്ല ഭരണം കാഴ്ചവെച്ചിട്ടും വാജ്‌പേയി സര്‍ക്കാരിനു തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതും ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.

Top