റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം

rajyasabha

ന്യൂഡല്‍ഹി: ക്രിസ്മസ് അവധിക്ക് ശേഷം ചേര്‍ന്ന ശൈത്യകാല സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. റഫാല്‍ വിഷയത്തിലുണ്ടായ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നടപടികളിലേക്ക് കടക്കാതെ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭയും 12 മണി വരെ നിര്‍ത്തിവെച്ചു.

മുത്തലാഖ് ഉള്‍പ്പടെയുള്ള സുപ്രധാന വിഷയങ്ങള്‍ ലോക്‌സഭ പരിഗണിക്കാനിരിക്കെയാണ് പ്രതിപക്ഷ ബഹളമുണ്ടായത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി സംയുക്ത പാര്‍ലമന്റെറി സമിതി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, ഇതിനോട് അനുകൂലമായല്ല ബി.ജെ.പി സര്‍ക്കാര്‍ പ്രതികരിക്കുന്നത്.

Top