‘ചൗകീദാര്‍ ചോര്‍ ഹേ’ പരാമര്‍ശം; സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സുപ്രീംകോടതി ‘ചൗകീദാര്‍ ചോര്‍ ഹേ’ എന്ന് കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

നേരത്തെ സുപ്രീംകോടതിയില്‍ രാഹുല്‍ നല്‍കിയ സത്യവാങ്മൂലം ഖേദപ്രകടനം മാത്രമായിരുന്നുവെന്നും അത് മാപ്പ് പറച്ചിലല്ലെന്നും ബിജെപി വാദിച്ചു.

‘ചൗകീദാര്‍ ചോര്‍ ഹേ’ രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടെന്നാണ് കോടതി പറഞ്ഞത്.

നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

Top