റഫാല്‍ ഇടപാട്; സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത്.

കേസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഇതില്‍ കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞത്.

റഫാല്‍ ഇടപാട് സംബന്ധിച്ച് കേന്ദ്രം അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച ആനന്ദ ശര്‍മ്മ ഈ തെറ്റിന് പ്രായശ്ചിത്തമായി അവര്‍ ഗംഗാസ്‌നാനം നടത്തേണ്ടതാണെന്നും വ്യക്തമാക്കി.

Top