റഫാല്‍ കേസ് ; ഹര്‍ജിയില്‍ വിധി പറയാന്‍ സുപ്രീംകോടതി മാറ്റി

ന്യൂഡല്‍ഹി: റഫാല്‍ വിമാനക്കരാറില്‍ അഴിമതിയുണ്ടെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ വിധി പറയാന്‍ സുപ്രീംകോടതി മാറ്റി. നാല് മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഹര്‍ജി വിധി പറയുന്നതിന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് മാറ്റിയത്.

വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍ എയര്‍വൈസ് മാര്‍ഷല്‍ ടി ചലപതിയും സുപ്രീംകോടതിയില്‍ എത്തിയിരുന്നു. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള നയം മാറ്റിയതെന്തിനെന്ന് സുപ്രീംകോടതി ചോദിച്ചു.

റഫാല്‍ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കുന്നതിനായിട്ടാണ് വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വെണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വാദം പുരോഗമിക്കവെയാണ് സുപ്രീം കോടതി പ്രസ്തുത നിലപാടെടുത്തിരിക്കുന്നത്.

Top