റഫാല്‍ വിമാന ഇടപാടിന്റെ വിശദാംശങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : റഫാല്‍ വിമാന ഇടപാടിന്റെ വിശദാംശങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് വിവരങ്ങള്‍ സമര്‍പ്പിച്ചത്. വിമാനങ്ങള്‍ വാങ്ങിയതില്‍ 2013ലെ പ്രതിരോധ നടപടി ക്രമം പാലിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

ഫ്രാന്‍സുമായി ഒരു വര്‍ഷത്തോളം ചര്‍ച്ച നടത്തിയ ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. കരാറുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അനുമതിയുണ്ട്.

അതേസമയം റഫാല്‍ വിമാനങ്ങളുടെ വില വിവരങ്ങള്‍ സുപ്രീം കോടതിയ്ക്ക് നല്‍കിയില്ല. കോടതിയില്‍ സമര്‍പ്പിച്ച വിശദാംശങ്ങള്‍ രാജ്യസുരക്ഷയുടെ പരിധിയില്‍ വരുന്നതാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇടപാടിന്റെ വിവരങ്ങള്‍ കോടതി നിര്‍ദേശപ്രകാരം ഹര്‍ജിക്കാര്‍ക്ക് നല്‍കി.

Top