റഫാല്‍ കേസ്; പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നു. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതമാണ് വാദത്തിനായി അനുവദിച്ചിരിക്കുന്നത്.

മുന്‍കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളാണ് പരിഗണിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ചു കൊണ്ടാണ് വിധി നേടിയതെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കേന്ദ്രം മുഴുവന്‍ രേഖകളും കോടതിക്ക് കൈമാറിയില്ലെന്നും ഫ്രാന്‍സുമായി ചര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നംഗങ്ങള്‍ കരാര്‍ വ്യവസ്ഥകള്‍ മാറ്റുന്നതിനെ എതിര്‍ത്തതുള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ കേന്ദ്രം കോടതിക്ക് നല്‍കിയില്ലെന്നും പ്രശാന്ത് ഭൂഷന്‍ വാദിച്ചു.

Top