റഫാല്‍ കേസ്; എയര്‍ മാര്‍ഷല്‍ സുപ്രീംകോടതിയില്‍ ഹാജരായി

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ എയര്‍ മാര്‍ഷല്‍ സുപ്രീംകോടതിയില്‍ ഹാജരായി.

എയര്‍വൈസ് മാര്‍ഷല്‍ ടി ചലപതിയും സുപ്രീംകോടതിയില്‍ എത്തിയിരുന്നു. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള നയം മാറ്റിയതെന്തിനെന്ന് സുപ്രീംകോടതി ചോദിച്ചു.

റഫാല്‍ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കുന്നതിനായിട്ടാണ് വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വെണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വാദം പുരോഗമിക്കവെയാണ് സുപ്രീം കോടതി പ്രസ്തുത നിലപാടെടുത്തിരിക്കുന്നത്.

Top