റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം ; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

rajyasabha

ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ ശീതകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക് സഭയിലും രാജ്യസഭയിലും ബഹളമായിരുന്നു. സംഭവത്തെ തുടര്‍ന്ന് സഭാ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനാകാതെ ലോക് സഭ 12 മണിവരെ നിര്‍ത്തി വെച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

രാജ്യസഭ ചേര്‍ന്ന ഉടന്‍ സഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടിയ പി.വി സിന്ധുവിനെ അഭിനന്ദിച്ചു. ശേഷം റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭയില്‍ ബഹളം തുടങ്ങുകയായിരുന്നു.

Top