6-ാം ഡേവിസ് കപ്പ് കിരീടം സ്വന്തമാക്കി സ്‌പെയിന്‍; മികച്ച പ്രകടനം കാഴ്ച്ച വച്ച് നദാല്‍

മഡ്രിഡ്: 6ാം ഡേവിസ് കപ്പ് കിരീടം സ്വന്തമാക്കി സ്‌പെയിന്‍. കാനഡയുമായുള്ള ഫൈനലിലെ നിര്‍ണായക മത്സരത്തില്‍ നദാലിന്റെ ഉജ്ജ്വല പ്രകടനത്തിന്റെ മികവിലാണ് സ്‌പെയിന്‍ കിരീടം സ്വന്തമാക്കിയത്.

നദാല്‍ 63, 76 (9-7)ന് ഡെനിസ് ഷാപ്പലോവിനെ കീഴടക്കി. ആദ്യ മത്സരത്തില്‍ റോബര്‍ട്ടോ ബാറ്റിസ്റ്റ അഗൂട്ട് 76 (7-3), 63ന് ഫെലിക്‌സ് ഓഗര്‍ അലിയാസിമിനെ കീഴടക്കിയിരുന്നു.

നദാലിന്റെ ഈ വിജയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. സ്വന്തം മാതൃരാജ്യത്തിന് ഒരിക്കല്‍ കൂടി ഡേവിസ് കപ്പ് നേടിക്കൊടുത്തു എന്ന നേട്ടവും ഈ കപ്പിലൂടെ നദാല്‍ സ്വന്തമാക്കിയിട്ടുണ്ട്. നദാലിന്റെ 4 ആം ഡേവിസ് കപ്പ് കിരീടം ആണിത്.

Top