റാഫേല്‍ നദാലിന് ബാര്‍സിലോന ഓപ്പണ്‍ കിരീടം

ബാര്‍സിലോന: സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പിച്ച് റാഫേല്‍ നദാല്‍ ബാര്‍സിലോന ഓപ്പണ്‍ ടെന്നിസ് കിരീടം നേടി. സ്‌കോര്‍: 6-4, 6-7 (6), 7-5. ബാര്‍സിലോനയിലെ കളിമണ്‍ കോര്‍ട്ടില്‍ നദാലിന്റെ 12-ാം കിരീടമാണിത്, റെക്കോര്‍ഡും.

മത്സരം 3 മണിക്കൂര്‍ 38 മിനിറ്റ് നീണ്ടു. 1991ല്‍ എടിപി മത്സരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ബെസ്റ്റ് ഓഫ് ത്രീ ഫൈനലാണിത്.

 

Top