ജോക്കോവിച്ചിനെ വീഴ്ത്തി നദാലിന് ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കി റാഫേല്‍ നദാലിന് ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം.6-0,4-6,6-1 എന്നിങ്ങനെയാണ് പോയിന്റ് നില. സ്പാനിഷ് താരമായ നദാലിന്റെ 34-ാം എടിപി മാസ്റ്റേഴ്‌സ് 1000 കിരീടമാണിത്. 33 മാസ്റ്റേഴ്‌സ് കിരീടം നേടിയ താരങ്ങളായിരുന്നു ജോക്കോവിച്ചും നദാലും. ഈ ഫൈനല്‍ വിജയത്തോടെ ജോക്കോവിച്ചിനെ നദാല്‍ മറികടന്നു.

ആദ്യ സെറ്റില്‍ ജോക്കോവിച്ചിനെ നദാല്‍ 6-0 ന് വീഴ്ത്തി. ഇരുതാരങ്ങളും തമ്മില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോഴും ഒരു പോയിന്റ് പോലും നേടാതെ കോര്‍ട്ട് വിട്ടിട്ടില്ല.എന്നാല്‍ ഇത്തവണ രണ്ടാം സെറ്റ് തിരിച്ച് പിടിച്ചെങ്കിലും മൂന്നാം സെറ്റില്‍ സെര്‍ബിയന്‍ താരം വീണു പോയി.

Top