ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്: നദാലും ഡെല്‍ പൊട്രോയും സെമിയില്‍

nadal

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍ സെമിഫൈനലിലേക്ക് കടന്നു. പതിനൊന്നാം സീഡ് താരം അര്‍ജന്റീനക്കാരനായ ഡിയാഗൊ ഷ്വാട്സ്മനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയില്‍ കടന്നത്. മഴമൂലം ബുധനാഴ്ച 6-4,3-5 എന്ന നിലയില്‍ നിര്‍ത്തിവെച്ച കളി ഇന്ന് പുനഃരാംഭിക്കുകയായിരുന്നു.

4-6,6-3,6-2,6-2 എന്ന സ്‌കോറിനാണ് നദാലിന്റെ പോരാട്ട വിജയം. പതിനൊന്നാം തവണയാണ് ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ സെമിയില്‍ പ്രവേശിക്കുന്നത്.

അര്‍ജന്റീനയുടെ തന്നെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയുമായോടാണ് സെമിയല്‍ നദാല്‍ ഏറ്റമുട്ടുക. ക്വാര്‍ട്ടറില്‍ മാരിന്‍ സിലിനോട് പൊരുതിയാണ് മാര്‍ട്ടിന്‍ ഡെല്‍ പൊട്രോ സെമിയില്‍ പ്രവേശിച്ചത്.

Top