റഫാല്‍ കേസ്; പുതിയ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കി

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. റഫാല്‍ ഇടപാടില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന പരാമര്‍ശം സാങ്കേതിക പിഴവാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഇതുമായി ബന്ധപ്പെട്ട പിശകുകള്‍ കേസിലെ വിധിയെ ബാധിക്കുന്നതല്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. റഫാല്‍ കേസില്‍ അന്വേഷണം വേണ്ടെന്ന വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Top