ബയേണ്‍ മ്യൂണിക്ക് താരം റഫീന ഇനി ബ്രസീലിന് സ്വന്തം

യേണ്‍ മ്യൂണിക്കിന്റെ ഫുള്‍ബാക്കായിരുന്ന റഫീന ഇനി ബ്രസീലിന് സ്വന്തം. താരം ബ്രസീലിലെ വന്‍ ക്ലബായ ഫ്‌ലമെംഗോയുമായി കരാറില്‍ എത്തി. റഫീന ഈ സീസണോടെ ക്ലബ് വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി ബയേണില്‍ കളിക്കുന്ന താരം മികച്ച റൈറ്റ് ബാക്കുകളില്‍ ഒരാളായിരുന്നു.

ബയേണൊപ്പം 18 ക്ലബ് കിരീടങ്ങള്‍ റഫീന സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഏഴു ബുണ്ടസ് ലീഗ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഉള്‍പ്പെടുന്നു. ഇതിന് മുമ്പ് റഫീന ബ്രസീലിന് വേണ്ടി കളത്തില്‍ ഇറങ്ങിട്ടുണ്ട്. ബ്രസീലിയന്‍ ക്ലബായ കോറിറ്റിബയില്‍ ആയിരുന്നു റഫീന കളിച്ചത്.

Top