സംഗീതത്തോടൊപ്പം വാര്‍ത്തയും വായിക്കാന്‍ സൗകര്യം ഒരുക്കി റാഫാ റേഡിയോ

ദുബായ്: സംഗീതത്തോടൊപ്പം വാര്‍ത്തയും വായിക്കാനുള്ള സൗകര്യമൊരുക്കി റാഫാ റേഡിയോ. മലയാളി ക്രൈസ്തവരുടെ ഇഷ്ടപ്പെട്ട സംഗീത റേഡിയോ പുതുമകളുമായ് രംഗത്ത് എത്തിയിരിക്കുകകയാണ്. റാഫയുടെ ആന്‍ട്രോയ്ഡ് ആപ്ലിക്കേഷന്‍ നവീകരിച്ച് ഗാനങ്ങള്‍ കേള്‍ക്കുന്നതിനോടൊപ്പം വാര്‍ത്ത വായിക്കുവാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണിപ്പോള്‍.

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപ്രിയ റേഡിയോ ആയി മാറിയ സംഗീത റേഡിയോ ആണ് റാഫാ റേഡിയോ. പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന ഒട്ടു മിക്ക റേഡിയോ ആപ്പുകളിലും ഇപ്പോള്‍ റാഫാ റേഡിയോ ലഭ്യമാണ്. ഏകദേശം പതിനായിരത്തോളം അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ മാത്രം ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ ഇപ്പോഴുള്ള ക്രിസ്തീയ സംഗീത റേസിയോകളില്‍ മികവുറ്റതാണ് റാഫ. ആപ്പിള്‍ പ്ലാറ്റഫോമിലും റാഫയ്ക്ക് മികച്ച നിലയില്‍ ശ്രോതാക്കളുണ്ട്.

Top