Raees trailer releas

ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റയീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് കോര്‍ത്തിണക്കിയ ട്രെയിലര്‍ ഷാരൂഖ് ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതാണ്. സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സും ട്രെയിലറില്‍ കാണാം.

കിങ് ഖാന്‍ അധോലോക നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ തന്നെ തരംഗമായിരുന്നു. മദ്യരാജാവ് ആയാണ് ഷാരൂഖ് എത്തുന്നത്. പൊലീസ് വേഷത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖും ഉണ്ട്. രാഹുല്‍ ദൊലാകിയ ആണ് സംവിധാനം. 1980കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥപറയുന്നത്.

റയീസിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനന്‍ ആണ്. 2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഡോണിന് ശേഷം ഷാരൂഖ് ഖാനും കെ.യു മോഹനനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആമിര്‍ ഖാന്‍ ചിത്രം തലാഷ്, ഫുക്രി എന്നിവയാണ് കെ.യു മോഹനന്‍ അവസാനമായി ചെയ്ത ചിത്രങ്ങള്‍.

Top