പാക്കിസ്ഥാനിൽനിന്ന് ചൈനയിലേക്കുള്ള ആണവവികിരണ വസ്തുക്കളടങ്ങിയ കണ്ടെയ്നർ ഗുജറാത്തിൽ പിടിച്ചെടുത്തു

ന്യൂഡൽഹി: പാക്കിസ്ഥാനിൽനിന്നും ചൈനയിലേക്ക് പോകുകയായിരുന്ന ആണവവികിരണ ശേഷിയുള്ള വസ്തുക്കളടങ്ങിയ കണ്ടെയ്നർ ഗുജറാത്തിൽ പിടിച്ചെടുത്തു. കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) ചേർന്ന് മുന്ദ്ര പോർട്ടിൽ വച്ചാണ് അപകടകരമായ കണ്ടെയ്നറുകളടങ്ങിയ കപ്പൽ പിടിച്ചെടുത്തത്. ഇത് കറാച്ചിയിൽ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് പോകുകയായിരുന്നു.

നവംബർ 18നാണ് അപകടകരമായ ചരക്കുകപ്പൽ പിടിച്ചെടുത്ത്. ഇത് മുന്ദ്രയിലോ മറ്റ് ഇന്ത്യൻ തുറമുഖങ്ങളിലോ പ്രവേശിക്കേണ്ടതായിരുന്നില്ല.  കണ്ടെയ്നറുകളിൽ റേഡിയോ ആക്ടീവ് പദാർഥങ്ങളെ സൂചിപ്പിക്കുന്ന ‘ഹസാർഡ് ക്ലാസ് 7’ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനങ്ങൾക്കായി ചരക്ക് കണ്ടെയ്നർ മുന്ദ്രപോർട്ടിൽ ഇറക്കിയിരിക്കുകയാണ്.

Top