radigo car launched in indian market

ഡാറ്റ്‌സണ്‍ ശ്രേണിയിലെ മൂന്നാമനായ റെഡിഗോയുമായി ജാപ്പനീസ് കമ്പനി ഇന്ത്യന്‍ വിപണി പിടിക്കാന്‍ ശ്രമം തുടങ്ങി.അഞ്ചു വേരിയന്റുകളിലാണ് കമ്പനി ഇവനെ അവതരിപ്പിച്ചിരിക്കുന്നത്. ഡി, എ, ടി, ടി, എസ് എന്നിങ്ങനെ.

കാഴ്ചയില്‍ ഒരമ്മ പെറ്റ അളിയന്‍മാരെ പോലെ തന്നെ വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. സെഡാന്റെ പിന്‍ഭാഗം മുറിച്ചുമാറ്റിയതു പോലെയാണ് റെഡിഗോയുടെ പിന്‍ഭാഗം. ക്യാബിനുള്ളില്‍ ടോള്‍ബോയ് ഡിസൈന്‍ കൂടുതല്‍ സ്‌പെയ്‌സ് പ്രദാനം ചെയ്യുന്നു.

മനോഹരമെന്നു പറയാന്‍ സാധിക്കില്ലെങ്കിലും വില വച്ചുനോക്കുമ്പോള്‍ തരക്കേടില്ലാത്ത ഇന്റീരിയര്‍. ഓഡിയൊ സിസ്റ്റം, യുഎസ്ബി, സിഡി പ്ലെയര്‍, രണ്ടു സ്പീക്കര്‍, പവര്‍ സ്റ്റിയറിങ്, ഫ്രണ്ട് പവര്‍ വിന്‍ഡോ, ഉയര്‍ന്ന മോഡലുകള്‍ക്ക് ഡേ ടൈം റണ്ണിങ് ലാംപ്, സാധാരണ മോഡലുകളില്‍ പോലും ഡ്രൈവര്‍ സൈഡില്‍ എയര്‍ബാഗ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

3429 മില്ലിമീറ്റര്‍ നീളവും 1560 മില്ലിമീറ്റര്‍ വീതിയും 1541 മില്ലിമീറ്റര്‍ ഉയരവുമാണ് റെഡിഗോയ്ക്ക്. വീല്‍ ബേസ് 2348 മില്ലിമീറ്റര്‍. 185 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്നു. മികച്ച ലെഗ് സ്‌പെയ്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നു. മൂന്നു സിലിണ്ടര്‍ 8 ലിറ്റര്‍ എന്‍ജിനുള്ള കാറില്‍ 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഉപയോഗിച്ചിരിക്കുന്നത്.

പരമാവധി 54 പിഎസ് കരുത്തും 72 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും ഈ എന്‍ജിന്. 222 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്. 25 കിലോമീറ്ററാണ് കമ്ബനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ലൈം ഗ്രീന്‍, റെഡ് തുടങ്ങി അഞ്ച് നിറങ്ങളില്‍ ലഭിക്കും. വില 2.38 ലക്ഷം മുതല്‍ 3.34 ലക്ഷം രൂപ വരെ. ഡാറ്റ്‌സണ്‍ ക്വിഡ്, മാരുതി സുസുക്കി ഓള്‍ട്ടോ, ഹ്യുണ്ടായ് ഇയോണ്‍ എന്നിവയാണ് റെഡിഗോയുടെ എതിരാളികള്‍.

Top