കോവിഡ് രോഗികള്‍ക്ക് കിടക്കകളും സ്‌ട്രെച്ചറുകളും നല്‍കി ‘രാധേ ശ്യാം’ ടീം

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി മുന്നിട്ടിറങ്ങുന്നത് നാം കാണാറുള്ളതാണ്. സിനിമാ പ്രവര്‍ത്തകരും സേവനവുമായി രംഗത്തുണ്ട്. ഇപ്പോള്‍  സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിച്ച കിടക്കകള്‍ ആശുപത്രികളിലേക്ക് എത്തിക്കുകയാണ് രാധേ ശ്യാം ടീം.

രാധേ ശ്യാമിന്റെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇത് നിര്‍ത്തിവെച്ചിരുന്നു. ഷൂട്ടിന്റെ ഭാഗമായി കിടക്കകള്‍, സ്‌ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് സ്ഥാപിച്ചിരുന്നു. ഇവയെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ടീം സംഭാവന ചെയ്തിട്ടുണ്ട് .

ഇറ്റലിയിലെ 70 കളിലെ ആശുപത്രിയായി പ്രത്യേകം നിര്‍മ്മിച്ച ഈ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്‌ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് സൗകര്യപ്രദവുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി പറഞ്ഞു. സെറ്റിലുണ്ടായിരുന്നവ ഏകദേശം 9 ട്രക്കുകളിലായിട്ടാണ് മാറ്റിയത്.

Top