രാധാകൃഷ്ണ പ്രണയവുമായി “രാധാമാധവം” ഡാന്‍സ് കവര്‍ വീഡിയോ

രാധയുടെയും കൃഷ്ണന്റെയും പ്രണയ ഭാവങ്ങള്‍ പ്രേക്ഷകരിലേക്കെത്തിച്ച് ശ്രദ്ധ നേടുകയാണ് ‘രാധാമാധവം’ ഡാന്‍സ് കവര്‍ വീഡിയോ.രാധാകൃഷ്ണ പ്രണയത്തിന്റെ ആഴം മനോഹരമായി ആവിഷ്‌കരിച്ചിക്കുകയാണ് ഈ വീഡിയോയില്‍. വിഷു- ഉത്സവ തിരക്കുകള്‍ക്കിടയില്‍ മലയാളികള്‍ക്ക് കാഴ്ചയുടെ പുതുഭംഗി ഒരുക്കുകയാണ് രാധാമാധവം.

‘ഉണ്ണൈ കാണാമല്‍’ എന്ന സിനിമ ഗാനത്തിനാണ് വീഡിയോയില്‍ ചുവടുകള്‍ ഒരുക്കിയിരിക്കുന്നത്. കൃഷ്ണനായി അലന്‍ബ്ലെസീന അലക്‌സാണ്ടറും, രാധയായി ഐശ്വര്യ നെല്‍സണും വീഡിയോയില്‍ നിറഞ്ഞാടിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വസന്തം ഒരുക്കുകയാണ് വീഡിയോ. വീഡിയോ പൂര്‍ണമായും ചിത്രീകരിച്ചത് നാഗഞ്ചേരി മനയിലാണ്.

Top