ഐസിസി റാങ്കിംഗിൽ മികച്ച നേട്ടവുമായി രാധ യാധവ്

ഐസിസിയുടെ ഏറ്റവും പുതിയ ടി20 വനിതാ റാങ്കിംഗില്‍ മികച്ച നേട്ടവുമായി ഇന്ത്യയുടെ രാധ യാദവ്. ശ്രീലങ്കയ്ക്ക് എതിരെ അവസാനിച്ച പരമ്പരയില്‍ നാല് വിക്കറ്റ് നേടിയ രാധ റാങ്കിംഗിൽ 13-ാമതെത്തി. അതേസമയം ബാറ്റിംഗില്‍ സ്‍മൃതി മന്ഥാന നാലും ജെമീമ റോഡ്രിഗസ് 14ഉം ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ 18ഉം സ്ഥാനം നിലനിർത്തി.

ബൗളർമാരില്‍ ഇന്ത്യയുടെ പൂജ വസ്ത്രകർ 32-ാമതെത്തി. രേണുക ഠാക്കൂർ 97ലെത്തിയതും റാങ്കിംഗിലെ പറയത്തക്ക നേട്ടമാണ്. ലങ്കയ്ക്കെതിരായ പരമ്പരയില്‍ രണ്ട് വിക്കറ്റ് വീതമാണ് പൂജയും രേണുകയും നേടിയത്. അതേസയം അഞ്ച് വിക്കറ്റുമായി ലങ്കയുടെ ഒസഡി രണസിംഹെ 11 സ്ഥാനങ്ങള്‍ കടന്ന് 26-ാമതെത്തി. പരമ്പരയിലെ ഏറ്റവും ഉയർന്ന വിക്കറ്റ്(6) വേട്ടക്കാരിയായ ഇനോക രണവീര 16 സ്ഥാനം കടന്ന് 47-ാമതെത്തിയതും നേട്ടമാണ്.

Top