വാഹന മോഷണ കേസില്‍ റെയ്ഡ് നടത്തിയപ്പോള്‍ കണ്ടെടുത്തത് മാന്‍കൊമ്പുകള്‍

കോഴിക്കോട്: വാഹന മോഷണക്കേസിലെ പ്രതിയുടെ വീട് പരിശോധനക്കെത്തിയ പൊലീസ് കണ്ടെത്തിയത് മാന്‍ കൊമ്പുകള്‍. മലപ്പുറം അരീക്കോട് സ്വദേശി പാറത്തൊടി മുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം മാന്‍ കൊമ്പുകള്‍ കണ്ടെടുത്തത്.

എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് കാര്‍ വാടകയ്‌ക്കെടുത്ത് വില്‍പ്പന നടത്തിയെന്ന മുനീബ് എന്നയാളുടെ പരാതിയില്‍ അന്വേഷണം നടത്തവെയാണ് വീട്ടില്‍ നിന്ന് രണ്ട് മാന്‍ കൊമ്പുകള്‍ കണ്ടെടുത്തത്.

എന്നാല്‍ ഇത് മറ്റൊരാള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്നാണ് പ്രതിയുടെ വാദം. എന്നാല്‍ മാനുകളെ വെടിവെച്ച് കൊന്നശേഷം കൊമ്പെടുത്തതാണെന്ന് പൊലീസ് സംശയിക്കുന്നു. കേസ് വനംവകുപ്പിന് കൈമാറി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Top