ജാതീയാധീക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിംഗ് അറസ്റ്റില്‍, മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു

YUVARAJ SING

മുംബൈ: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്തു. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെതിരെ നടത്തിയ ജാതി പരാമര്‍ശത്തിലാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ, സെക്ഷന്‍ 505 പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം, യുവരാജിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്ന് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2020 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രോഹിത്ത് ശര്‍മയുമായുള്ള തല്‍സമയ ഇന്‍സ്റ്റഗ്രാം ചാറ്റിനിടെ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ അഭിഭാഷകനും ദളിത് അവകാശ പ്രവര്‍ത്തകനുമായ രജത് കല്‍സനാണ് പരാതി നല്‍കിയത്. ദളിതരെ അധിക്ഷേപിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുവരാജിനെതിരെ ഹരിയാന പൊലീസ് കേസെടുക്കുകയായിരുന്നു.

Top