കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വംശീയാധിക്ഷേപം; സംഭവം ആദ്യ കളിക്കിടെ

ന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടന മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ താരം എയ്ബാന്‍ ദോളിങ്ങ് വംശീയാധിക്ഷേപം നേരിട്ടെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ബംഗളൂരു എഫ്‌സി താരം റയാന്‍ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

വംശീയ അധിക്ഷേപം ശരിയല്ലെന്നും ബെംഗളൂരു താരത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഐഎസ്എല്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും ലൂണ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ മത്സരത്തിന്റെ എണ്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയതായി കേരള ബ്ലാസ്റ്റേഴ്‌സ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Top