ബ്രിട്ടനില്‍ വംശീയ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവ്, 2016-നെ അപേക്ഷിച്ച് 30% വര്‍ധനയെന്ന് റിപ്പോര്‍ട്ട്

crime

ലണ്ടന്‍: ബ്രിട്ടനില്‍ വംശീയ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്.

2016-നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായതെന്നാണ് വിവരം. ബ്രെക്‌സിറ്റിനും അതിനു ശേഷമുണ്ടായ ഭീകരാക്രമണങ്ങള്‍ക്കുമിടയിലാണ് വംശീയ കൊലപാതങ്ങളുള്‍പ്പെടെ അരങ്ങേറിയത്.

2015-16 കാലത്ത് 60,000നു മുകളിലായിരുന്നു ആക്രമണങ്ങളുടെ കണക്കെങ്കില്‍ 2016-17 കാലത്ത് അത് 80,000 ആയി വര്‍ധിച്ചുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളില്‍ 80 ശതമാനവും വംശീയവിദ്വേഷത്തെത്തുടര്‍ന്നുണ്ടാകുന്നവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top