ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവിന്റെ നായികയായി റേചല്‍ ഡേവിഡ്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഡല്‍ റേചല്‍ ഡേവിഡ് ആണ് പ്രണവിന്റെ നായികാ വേഷത്തിലെത്തുന്നതെന്നാണ് സൂചന. ഒരു ഒന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലാണ് റേചല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ, വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. സൂപ്പര്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം നിര്‍വഹിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദര്‍ സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Top