രചനിയുടെ തലൈവര്‍ 170 യുടെ ചിത്രീകരണം തിരുവന്തപുരത്ത്

പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി രജനികാന്ത് തലസ്ഥാനത്തെത്തും. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയുന്ന തലൈവര്‍ 170 യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. തമിഴിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ രവിചന്ദര്‍ ആണ്. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്.

ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് സൂചന. നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനാണ്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബച്ചന്‍ ഒഴികെയുള്ള താരങ്ങള്‍ തിരുവനന്തപുരത്തെത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ഫാസില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top