അക്രമിക്കപ്പെട്ട നടിക്കുവേണ്ടി അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനയും ഹണിറോസും ഹൈക്കോടതിയിലേക്ക്

Rachana Narayanankutty,Honey Rose

കൊച്ചി: അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഹൈക്കോടതിയില്‍.

നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്നും തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണം എന്നുമാണ് ഇവരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ ആക്രമിക്കപ്പട്ട നടിയും കോടതിയില്‍ ഉന്നയിച്ചിരുന്നു.

കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും അനുഭവ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ വനിതാ ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള അക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് വിധി വരുന്നത്.

കേസില്‍ കുറ്റാരോപിതനായി നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ വിവാദ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു.

Top