ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു

ണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.പാലക്കാട് പല്ലാവൂരിലാണ് ചിത്രീകരണം. ഇറച്ചിവെട്ടിക്കൊണ്ടിരിക്കുന്ന ഹണി റോസിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്.

റേച്ചല്‍ ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. മോണ്‍സ്റ്ററിനു ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. റോഷന്‍, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, ചന്തു സലിംകുമാര്‍, രാധിക എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതയായ ആനന്ദിനി ബാലയാണ് ചിത്രത്തിന്റെ സംവിധാനം. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ ഒരുങ്ങുന്നുണ്ട്.

ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ & പേപ്പര്‍ ക്രിയേഷന്‍സ് ബാനറുകളില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. സംസ്ഥാന പുരസ്‌കാരം നേടിയ ചന്ദ്രു സെല്‍വരാജ് ആണ് സിനിമാട്ടോഗ്രാഫര്‍.

Top