ബിഎംഡബ്ല്യൂവും ഥാറും തമ്മിൽ മത്സരയോട്ടം: ഒരു മരണം

തൃശൂർ: ആഡംബര വാഹനങ്ങൾ തമ്മിലുള്ള മത്സരത്തെ തുടർന്ന് തൃശ്ശൂരിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാക്സി യാത്രക്കാരനായ പാടുക്കാട് സ്വദേശി രവിശങ്കറാണ് മരണപ്പെട്ടത്. ആഡംബര വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായത്. മഹീന്ദ്ര ഥാർ ടാക്സി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം. മഹീന്ദ്ര ഥാറും ബിഎംഡബ്ല്യു കാറും തമ്മിലുള്ള മത്സരയോട്ടമാണ് നിരപരാധിയായ രവിശങ്കറിൻ്റെ ജീവനെടുത്തത്. ഈ റൂട്ടിൽ സ്ഥിരം ഇത്തരത്തിലുള്ള മത്സരയോട്ടങ്ങൾ നടക്കാറുണ്ടെന്നു നാട്ടുകാർ വ്യക്തമാക്കി. നന്നായി മദ്യപിച്ചിട്ടാണ് ആഡംബര വാഹനങ്ങളിൽ മത്സരയോട്ടം നടക്കുന്നത്. മദ്യപസംഘത്തിൻ്റെ മത്സരയോട്ടം തന്നെയാണ് ഈ അപകടത്തിന് കാരണമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

അപകടത്തെ തുടർന്ന് നാലു പേരാണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ തുടരുന്നത്. മരണപ്പെട്ട രവിശങ്കറിൻ്റെ ഭാര്യ മായ, മകൾ, ചെറുമകൾ, ടാക്സി ഡ്രൈവർ രാജൻ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മത്സരയോട്ടം നടത്തിയ വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന് കാരണം. റോഡിലൂടെ അമിതവേഗതയിൽ ആദ്യം കടന്നു പോയത് ബിഎംഡബ്ല്യു കാറാണ്. ഈ വാഹനത്തിനെ ഓവർടേക്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഥാർ വേഗതയിൽ എത്തിയത്. തുടർന്ന് ഥാർ ടാക്സി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടാക്സി കാറിലേക്ക് ഥാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ പുറത്തെടുത്തത് ടാക്സി കാർ വെട്ടിപ്പൊളിച്ചായിരുന്നു എന്നും ടാക്സി കാറിൻ്റെ ഡ്രൈവർ രാജൻ വ്യക്തമാക്കി.

Top