ആര്‍. ശ്രീലേഖയെ ഗതാഗത കമീഷണറായി നിയമിച്ചു

sreelekha

തിരുവനന്തപുരം : എഡിജിപി ആര്‍ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചു. എഡിജിപി സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റിയാണ് ആര്‍ ശ്രീലേഖയെ നിയമിച്ചത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

ഗതാഗത വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ് സുധേഷ് കുമാര്‍ മന്ത്രിയുമായി ഉടക്കിയത്. സ്ഥലംമാറ്റ ഉത്തരവില്‍ കമ്മീഷണര്‍ക്കെതിരെ ജീവനക്കാര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സുധേഷ് കുമാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ മന്ത്രി ഇടപെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ വകുപ്പിലെ പദ്ധതികള്‍ സമയോചിതമായി കമ്മീഷണര്‍ നടപ്പാക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

Top