R shankar statute reveils

കൊല്ലം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങുമായി ബന്ധപ്പെട്ട വിവാദം വിവാദം ഗുണം ചെയ്തത് മുഖ്യമന്ത്രിക്കാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാവരും ഉമ്മന്‍ ചാണ്ടിയുടെ ആരാധകരായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിയമസഭയില്‍ കണ്ണീരു കുടിപ്പിച്ചവര്‍ ഇപ്പോള്‍ ആ കണ്ണീര്‍ നക്കിക്കുടിക്കുന്നു. പ്രതിപക്ഷത്തിനാണ് ഭരണപക്ഷത്തേക്കാള്‍ ദുഖം. ശങ്കറിന് കരിമാലയിട്ടവരാണ് കമ്മ്യൂണിസ്റ്റ്കാരെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

പ്രധാനമന്ത്രിയെ കൊണ്ടു വരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പ്രധാനമന്ത്രി വരുന്നത് എസ്എന്‍ ട്രസ്റ്റിന്റെ ക്ഷണപ്രകാരമാണ്. മുഖ്യമന്ത്രി കത്തു നല്‍കി ഒരു കൊല്ലമായിട്ടും കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

വിവാദങ്ങള്‍ക്ക് മാധ്യമങ്ങള്‍ തന്നെ ഉത്തരം കണ്ടെത്തിയതിനാല്‍ ഇനി മറുപടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top