കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് അന്തരിച്ചു

ചെന്നൈ : ഉലകനായകന്‍ കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് ആര്‍ രഘുനാഥന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളാണ് മരണകാരണം. സംസ്‌കാരം ഇന്ന് കെ കെ നഗറില്‍ നടക്കും.

1975ല്‍ രഘുനാഥന്‍ നിര്‍മ്മിച്ച പട്ടാംപൂച്ചി എന്ന സിനിമയിലൂടെയാണ് കമല്‍ഹാസന്‍ നായകനായി രംഗപ്രവേശം ചെയ്യുന്നത്. അതുവരെ ബാലതാരമായാണ് താരം അഭിനയിച്ചുകൊണ്ടിരുന്നത്.ഏറ്റവും ഒടുവിലായി രഘുനാഥന്‍ നിര്‍മ്മിച്ച ചിത്രം മറക്കാത കാട് ആണ്.

Top