നടന്‍ ആര്‍.മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്

ലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി നടന്‍ ആര്‍. മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്. ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് മാധവനെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കി ആദരിച്ചത്. “ഏറെ വിനയാന്വിതനായി ഞാനിത് സ്വീകരിക്കുന്നു. പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കാന്‍ ഇത് എന്നെ പ്രചോദിപ്പിക്കും.” മാധവന്‍ ചടങ്ങില്‍ പറഞ്ഞു.

തമിഴിൽ മണിരത്നം സംവിധാനം ചെയ്ത അലൈപായുതെ എന്ന ചിത്രത്തിലൂടടെയാണ് മാധവൻ സിനിമ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. ശേഷം, കന്നത്തിൽ മുത്തമിട്ടാൽ, മിന്നലെ, അൻപേ ശിവം, ആയുധ എഴുത്ത്, രങ് ദേ ബസന്തി, ത്രീ ഇഡിയറ്റ്സ്, തനു വെഡ്സ് മനു, ഇരുതി സുട്രു, വിക്രം വേധ തുടങ്ങിയ ചിത്രങ്ങളിലൂടെ മാധവൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മലയാള ചിത്രം ചാർലിയുടെ തമിഴ് റീമേക് ആയ ‘മാര’യാണ് മാധവന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാധവൻ ആദ്യമായി സംവിധായകനാകുന്ന ‘റോക്കട്രി – ദി നമ്പി എഫക്ട്’ എന്ന സിനിമ അണിയറയിലൊരുങ്ങുന്നുണ്ട്.

Top