പ്രതിപക്ഷ നേതാവിനെ എഴുതിത്തള്ളാനാകില്ലെന്ന് ആര്‍ ചന്ദ്രശേഖരന്‍

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുത്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പ്രതിപക്ഷ നേതാവിനെ എഴുതിത്തള്ളാന്‍ ആകില്ലെന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു.

ഇടത് മുന്നണിയെ നഖശിഖാന്തരം എതിര്‍ത്ത നേതാവാണ് ചെന്നിത്തല. കെ കരുണാകരന് ശേഷം സഭയില്‍ എല്‍ഡിഎഫിനെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ റോള്‍ അത്ഭുതകരമായി നിര്‍വഹിച്ചു’. ചെന്നിത്തലയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലയില്‍ നിന്നും ഐന്‍ടിയുസിക്ക് പ്രാതിനിധ്യം വേണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പരാജയപ്പെട്ടത് തൊഴിലാളികളുടെ ശക്തി അറിയാത്തതുകൊണ്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

Top