R Chandrasekharan-congress-INTUC

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. സീറ്റ് തര്‍ക്കം പരിഹരിക്കാത്തത് അപമാനകരമെന്ന് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ബെന്നി ബഹനാനെ മാത്രം ക്രൂശിലേറ്റിയതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്ന് ഞായറാഴ്ച ഐഎന്‍ടിയുസി വ്യക്തമാക്കിയിരുന്നു. പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഐഎന്‍ടിയുസി ഭാരവാഹികള്‍ അറിയിച്ചിരുന്നു.

Top